News Kerala

ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പടയൊരുക്കവുമായി മുരളീധര പക്ഷം

കൊച്ചി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പടയൊരുക്കവുമായി മുരളീധരപക്ഷം. ശബരിമല വിഷയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കെ.സുരേന്ദ്രനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരികയാണ് മുരളീധര പക്ഷം. നേതൃമാറ്റത്തിന് സാദ്ധ്യതയില്ലെങ്കിലും നഷ്ടപ്രതാപം തിരികെ പിടിക്കുക കൂടിയാണ് ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യം.