News Kerala

പിണറായി സര്‍ക്കാര്‍ 161 ക്വാറികള്‍ക്ക് അനുമതി നല്‍കിയതായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് 161 പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പ്രളയം നേരിട്ട നാട്ടിലെ സര്‍ക്കാരിന്റെ പാരിസ്ഥിതിക കാഴ്ചപ്പാടാണിതെന്നും ചെന്നിത്തല പരിഹസിച്ചു. പ്രളയം ഉണ്ടായ സ്ഥലങ്ങളില്‍ ക്വാറി അനുവദിച്ചിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ മറുപടി നല്‍കി. പ്രളയാനന്തര പുനര്‍ നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി