News Kerala

ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നിട്ടും പ്രതിസന്ധിയില്‍ നിന്നും കരകയറാനാകാതെ പൈനാപ്പിള്‍ കര്‍ഷകര്‍

കൊച്ചി: ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നിട്ടും കടുത്ത പ്രതിസന്ധിയില്‍ നിന്നും കരകയറാനാകാതെ സംസ്ഥാനത്തെ പൈനാപ്പിള്‍ കര്‍ഷകര്‍. ഉത്പ്പന്നം വിപണിയിലെത്തിക്കാനാവാതെ നശിക്കുന്നതു മൂലം പ്രതിദിനം ശരാശരി അഞ്ച് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നതാണ് ഇവരുടെ ആവശ്യം.