News Kerala

സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധികാരമുള്ളത് തനിക്ക് മാത്രമെന്ന് ജോസഫ്, നിയമാനുസൃതമെന്ന് ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം വീണ്ടും പിളര്‍പ്പിലേക്ക്‌ പോകുന്നുവെന്ന് സൂചന നല്‍കി പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ ജോസ് കെ മാണി വിളിച്ച സമാന്തര സംസ്ഥാന കമ്മിറ്റിയോഗത്തിനെതിരെ പി.ജെ ജോസഫ് പരസ്യമായി രംഗത്ത് വന്നു.