News Kerala

രണ്ട് സീറ്റെന്ന് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല: പി.ജെ.ജോസഫ്

തിരുവനന്തപുരം: രണ്ട് സീറ്റുകള്‍ വേണമെന്ന കാര്യത്തില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. വിഷയം കേരളത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. രണ്ടാം സീറ്റ് തന്റെ ആവശ്യമല്ല പാര്‍ട്ടിയുടെതാണെന്നും പി.ജെ.ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.