News Kerala

ജേക്കബ് വിഭാഗവുമായി ലയനം ഉടനെന്ന് സൂചന നല്‍കി പി ജെ ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി ലയനം ഉടനെന്ന് സൂചന നല്‍കി പി ജെ ജോസഫ്. ഒറ്റപ്പെടുത്താനുള്ള ശ്രമമെന്നാണ് വിഷയത്തില്‍ ജോസ് കെ മാണിയുടെ നിലപാട്. ജേക്കബ് വിഭാഗം മുന്നോട്ടുവച്ച ഉപാധികള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത് വൈകാതെ ലയന പ്രഖ്യാപനം നടത്താനാണ് ജോസഫിന്റെ നീക്കം. ഇന്ന് വൈകിട്ട് കോട്ടയത്ത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്മാരുമായി ചര്‍ച്ച നടക്കും.