News Kerala

കവിതാ മോഷണത്തില്‍ എംജെ ശ്രീചിത്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപാനിശാന്ത്

പാലക്കാട്: യുവകവി എസ് കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ എം ജെ ശ്രീചിത്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപാ നിശാന്ത്. മനപ്പൂര്‍വ്വം ചതിച്ച ശ്രീചിത്രന്‍ ചെയ്തത് െ്രെകമാണെന്നും സംഭവത്തില്‍ കലേഷിനോട് നിരുപാധികം മാപ്പ് പറയുന്നതായും ദീപാ നിശാന്ത് പറഞ്ഞു. അതിനിടെ വിവാദത്തെ തുടര്‍ന്ന് തൃശൂരില്‍ നടക്കുന്ന ജനാഭിമാന സംഗമത്തില്‍ നിന്ന് ഇരുവരെയും ഒഴിവാക്കി. പേരില്ലാതെ കൊടുത്താല്‍ മതിയായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. മോഷ്ടിച്ച് പ്രശസ്തി നേടേണ്ട ആവശ്യമില്ല. സംഭവത്തില്‍ കലേഷിനുണ്ടായ എല്ലാ സങ്കടങ്ങള്‍ക്കും നിരുപാധികം മാപ്പ് പറയുന്നതായും ദീപ പറഞ്ഞു. എം ജെ ശ്രീചിത്രനാണ് തനിക്ക് കവിത കൈമാറിയതെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ദീപാ നിശാന്ത് ശ്രീചിത്രനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സംഭവത്തില്‍ ശ്രീ ചിത്രനും കലേഷിനോട് മാപ്പ് പറഞ്ഞിട്ടുണ്ട്. അതിനിടെ വിവാദത്തെ തുടര്‍ന്ന് തൃശൂരില്‍ നടക്കുന്ന ജനാഭിമാന സംഗമത്തില്‍ നിന്ന് ഇരുവരെയും ഒഴിവാക്കി.