News Kerala

കെട്ടിടം പണിയുന്നതുപോലെ പൊളിക്കാനും പദ്ധതിയിട്ടു: ഡോ.അനില്‍ ജോസഫ്

കൊച്ചി: കെട്ടിടങ്ങള്‍ പണിയുന്നതുപോലെ തന്നെ പദ്ധതി തയ്യാറാക്കി അതേരീതിയിലൂടെ പൊളിക്കാനായി എന്നതാണ് മരട് ഫ്ലാറ്റ് പൊളിക്കലിലെ വിജയമെന്ന് വിദഗ്ദ്ധ സമിതിയില്‍ അംഗമായ ഡോ.അനില്‍ ജോസഫ് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഇംപ്ലോഷന്‍ എന്ന സാങ്കേതിക വിദ്യയാണ് മരടിലും അടിസ്ഥാനമാക്കിയത്.