News Kerala

മണ്ഡലകാലത്ത് ശബരിമല ദര്‍ശനം അനുവദിക്കാനുളള നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമല ദര്‍ശനം അനുവദിക്കാനുളള നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍. ദര്‍ശനം അനുവദിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഒരാഴ്ചയ്ക്കകം നിര്‍ദ്ദേശങ്ങള്‍ നല്‍കും.