News Kerala

പാമ്പനാറിലെ ചിദംബരം എസ്റ്റേറ്റ് അടച്ചതോടെ തൊഴിൽ നഷ്ടപ്പെട്ട് തോട്ടം തൊഴിലാളികൾ

ഇടുക്കി: ഇടുക്കി പാമ്പനാറിലെ ചിദംബരം എസ്റ്റേറ്റ് അടച്ചതോടെ തൊഴിൽ നഷ്ടപ്പെട്ട് തോട്ടം തൊഴിലാളികൾ. മാസ ശമ്പളം പോലും നൽകാതെയാണ് മുന്നറിയിപ്പ് ഇല്ലാതെ എസ്റ്റേറ്റ് ലോക്ക്ഔട്ട്‌ പ്രഖ്യാപിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിലാളി സമരത്തെ തുടർന്ന് എസ്റ്റേറ്റ് താത്കാലികമായി അടച്ചതെന്നാണ് മാനേജ്‍മെന്റിന്റെ മറുപടി.