ഇടുക്കിയിൽ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി: പള്ളിവാസൽ പവർ ഹൗസിന് സമീപം പെൺകുട്ടി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ പിതാവിന്റെ അർധസഹോദരൻ അരുൺ എന്ന അനുവിനെ ആണ് സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ദൂരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവ ദിവസമോ പിറ്റേന്നോ അനു മരിച്ചതായി പ്രാഥമിക നിഗമനം.