News Kerala

കേരള സന്ദര്‍ശനത്തിനിടെ സ്വദേശി ദര്‍ശന്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തേക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനിടെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഉദ്ഘാടനവും നടത്താന്‍ ആലോചന. കേന്ദ്ര സര്‍ക്കാര്‍ 90 കോടി രൂപ ചെലവഴിക്കുന്ന സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം ഉള്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത് കേന്ദ്ര ടൂറിസം മന്ത്രാലയമാണ്. പദ്ധതിയിലെ 78 ശതമാനം പണി മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇതിനിടെ ഉദ്ഘാടനം നടത്താനുള്ള നീക്കം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണ്.