News Kerala

വൃദ്ധയുടെ മാല പൊട്ടിച്ചുകടന്ന പ്രതിയെ പിടികൂടിയ പോലീസുകാരന് ആദരം

തിരുവനന്തപുരം: പൂജപ്പുരയില്‍ വൃദ്ധയുടെ മാല പൊട്ടിച്ചുകടന്ന പ്രതിയെ പിടികൂടിയ പോലീസുകാരന് ആദരം. തിരുവനന്തപുരം സിറ്റി ട്രാഫിക്കിലെ ബിജുകുമാറാണ് സിറ്റി പോലീസ് കമ്മീഷണറുടെ ആദരവ് ഏറ്റുവാങ്ങിയത്. നഗരത്തില്‍ മോഷണ പരമ്പര നടത്തിയ സജീവിനെയാണ് ബിജുകുമാര്‍ വലയിലാക്കിയത്.