News Kerala

സീന്‍ മഹസറിന് പകരം അച്ചടിച്ച ഫോം ഉപയോഗിച്ചു: ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് പോലീസ്

കൊച്ചി: സംഭവ സ്ഥലത്ത് വച്ച് തയ്യാറാക്കേണ്ട സീന്‍ മഹസറിന് പകരം അച്ചടിച്ച ഫോം ഉപയോഗിച്ച് കേസ് എടുത്തതിന് ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് പോലീസ്. നിയമവിരുദ്ധ നടപടി കോടതി കയ്യോടെ പിടിച്ചതോടെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറും കേസ് എടുത്ത എസ്ഐയും തെറ്റ് സമ്മതിച്ച് മാപ്പ് അപേക്ഷിച്ചത്. ജോലി തിരക്കില്‍ സംഭവിച്ചതാണെന്ന പോലീസ് വാദം കോടതി തളളി.