News Kerala

വാവരുപള്ളിയിലേയ്ക്ക് പോകാനെത്തിയ മൂന്ന് സ്ത്രീകളടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: എരുമേലി വാവരുപള്ളിയിലേയ്ക്ക് പോകാനെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള ഹിന്ദു മക്കള്‍ കക്ഷി നേതാക്കളായ മൂന്ന് സ്ത്രീകളെയും പുരുഷന്മാരെയും കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. സാമുദായിക കലാപം ഉണ്ടാക്കല്‍, മതസൗഹാര്‍ദ്ദം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ചിറ്റൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.