News Kerala

ഊരാളുങ്കലിന് ക്രൈം ഡേറ്റയില്‍ പ്രവേശനാനുമതി നല്‍കിയ വിവാദ ഉത്തരവ് പോലീസ് മേധാവി പിന്‍വലിച്ചു

കൊച്ചി: ഊരാളുങ്കലിന് സംസ്ഥാന പോലീസിന്റെ ക്രൈംഡാറ്റാ റെക്കോര്‍ഡ് അടക്കം പരിശോധിക്കാന്‍ അനുമതി നല്‍കിയെന്ന് ആരോപിക്കപ്പെട്ട ഉത്തരവ് പോലീസ് മേധാവി പിന്‍വലിച്ചു. പുതിയ ഉത്തരവ് പ്രകാരം ക്രൈംഡാറ്റ റെക്കോര്‍ഡിലേക്ക് ഊരാളുങ്കലിന് പ്രവേശിക്കാന്‍ കഴിയില്ല. ആദ്യ ഉത്തരവ് തയ്യാറാക്കിയതില്‍ ടൈപ്പിംഗ് പിഴവ് പറ്റിയെന്നും ഇത് തിരുത്തിയെന്നും ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു.