News Kerala

സിംസ് വിവാദത്തില്‍ സ്വകാര്യ കമ്പനിയുടെ പങ്കാളിത്തം തെളിയിക്കുന്ന രേഖകള്‍ പുറത്ത്

തിരുവനന്തപുരം: സിംസ് വിവാദത്തില്‍ സ്വകാര്യ കമ്പനിയുടെ പങ്കാളിത്തം തെളിയിക്കുന്ന രേഖകള്‍ പുറത്ത്. പദ്ധതിക്കായി കമ്പനി ഉപയോഗിക്കുന്ന ഐഡി കാര്‍ഡുകളില്‍ ദുരൂഹത. പോലീസിന്റെയും കെല്‍ട്രോണിന്റെയും പദ്ധതിയെന്ന് പറയുന്നെങ്കിലും ഗാലക്‌സോണ്‍ കമ്പനിയുടെ പേരും ഐഡി കാര്‍ഡിലുണ്ട്. സ്വകാര്യ കമ്പനിയ്ക്ക് നടത്തിപ്പ് നല്‍കിയതിനെതിരെ നേരത്തെ സിസിടിവി ക്യാമറകളുടെ സംഘടന മുഖ്യമന്ത്രിക്കും കെല്‍ട്രോണിനും നല്‍കിയ പരാതി മുക്കിയതിന്റെയും തെളിവുകള്‍ പുറത്ത്.