News Kerala

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്: പിന്നില്‍ രവി പൂജാരി തന്നെയെന്ന് സ്ഥിരീകരണം

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ രവി പൂജാരിയെന്ന് പോലീസ് സ്ഥിരീകരണം. നടി ലീന മരിയ പോളിന് ലഭിച്ച ഭീഷണി സന്ദേശം രവി പൂജാരിയുടേതാണെന്ന് ശബ്ദപരിശോധനയിലൂടെ വ്യക്തമായി. ഇതിനിടെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് നടത്തിയ സംഘം കൊച്ചി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് വഴിയാണ് പനമ്പള്ളി നഗറില്‍ എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.