News Kerala

അന്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള പോലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി

തിരുവനന്തപുരം: 50 വയസ്സിന് മുകളില്‍ പ്രായമുള്ള പോലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡി.ജി.പി. പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. തിരുവനന്തപുരത്ത് തേക്കുംമൂട്, കുന്നുകുഴി ബണ്ട് കോളനിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.