News Kerala

ഒരു വിഭാഗം കടലില്‍ പോയി; പ്രതിഷേധത്തില്‍ ചാലിയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി

കോഴിക്കോട്: ചാലിയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഞായറാഴ്ച്ച ലോക് ഡൗണ്‍ ലംഘിച്ച് ഒരു വിഭാഗം കടലില്‍ പോയതിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.