News Kerala

കൊല്ലത്ത് ഓഖിക്ക് സമാനമായ സാഹചര്യമെന്ന് വ്യാജസന്ദേശം; പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു

കൊല്ലം: തീരമേഖലയില്‍ പരിഭ്രാന്തി പരത്തി സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നു. ഓഖിക്ക് സമാനമായ സാഹചര്യമാണ് കൊല്ലത്തെന്നാണ് സന്ദേശം. സംഭവത്തില്‍ പോലീസ് കേസെടുത്തു. സമൂഹത്തില്‍ പരിഭ്രാന്തി പരത്താന്‍ ക്രിമിനലുകളാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.