News Kerala

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നു

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നു. മുഖ്യമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി എത്തുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും സ്ഥിരീകരിച്ചു.