News Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: ഓരോ പരാതിയിലും പ്രത്യേകം കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഓരോ പരാതിയിലും പ്രത്യേകം കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. എല്ലാ പരാതികളിലും ഒരു എഫ്.ഐ.ആര്‍ മതിയെന്ന സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍ കോടതി റദ്ദാക്കി. കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം വേഗത്തില്‍ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.