News Kerala

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് നടന്നതായി ഗൗരവകരമായ സംശയമുണ്ടെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി: സംസ്ഥാന പോലീസില്‍ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് നടന്നതായി ഗൗരവകരമായ സംശയമുണ്ടെന്ന് ക്രൈം ബ്രാഞ്ച്. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ ബാലറ്റ് രേഖകള്‍ പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കേസിലെ പ്രതിയായ സിവില്‍ പോലീസ് ഓഫീസര്‍ വൈശാകിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.