News Kerala

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍

ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോഡിനടുത്ത്. വേനല്‍ കടുത്താലും വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് മന്ത്രി എംഎംമണി പ്രതികരിച്ചു. പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കുന്ന നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂലമറ്റത്തെ രണ്ടാം വൈദ്യുതി നിലയം ഉള്‍പ്പടെ ആയിരം മെഗാവാട്ട് അധികം ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.