News Kerala

സംസ്ഥാനത്ത് മാതൃകയായി കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ ശ്മശാനം

കോഴിക്കോട്: മരിച്ചാല്‍ കുഴിച്ചിടാന്‍ അടുക്കള തന്നെ കുഴിക്കേണ്ടുന്ന ഗതികേടിലാണ് ഇന്നും സംസ്ഥാനത്ത് നിരവധി കുടുംബങ്ങള്‍. എന്നാല്‍ മുഴുവന്‍ സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന ശ്മശാനവുമായി എത്തുകയാണ് കോഴിക്കോട്ടെ പുതുപ്പാടി പഞ്ചായത്ത്. മന്ത്രി ടി.പി രാമകൃഷ്ണന്‍ ശ്മശാനം നാടിന് കൈമാറി.