News Kerala

പമ്പയുടെ സംരക്ഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് നിയമസഭാ സമിതി

പമ്പ: സംരക്ഷണ ഭിത്തി തകര്‍ന്നതോടെ പമ്പാ നദിയിലും പരിസരത്തും അകപ്പെട്ട പ്ലാസ്റ്റിക് ചാക്കുകള്‍ അടിയന്തിരമായി നീക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം. പമ്പയില്‍ പരിശോധനയ്ക്ക് എത്തിയ നിയമസഭാ സമിതിയാണ് ബോര്‍ഡിനും ശുചിത്വ മിഷനും കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. പമ്പാനദിയുടെ സംരക്ഷണത്തില്‍ ദേവസ്വം ബോര്‍ഡും മറ്റ് വകുപ്പുകളും ഗുരുതര വീഴ്ച വരുത്തുകയാണെന്നും സമിതി വിലയിരുത്തി.