News Kerala

സുരേഷ് ഗോപിയുടെ വരവ് തിരിച്ചടിയായേക്കും, തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതാപന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് തൃശ്ശൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍. കെ പി സി സി നേതൃയോഗത്തിലാണ് പ്രതാപന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായേക്കുമെന്നും ഹിന്ദുവോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചേക്കാമെന്നും പ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസിനു ലഭിക്കേണ്ട ഹിന്ദുവോട്ടുകള്‍ ബി ജെ പിക്കു പോയിട്ടുണ്ട്. നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാമെന്ന് പ്രതാപന്‍ പറഞ്ഞു.