News Kerala

ശബരിമല; പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനുമുന്നില്‍ നാമജപ യജ്ഞം

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി സെക്രട്ടേറിയറ്റിന് മുന്നില്‍ ഏകദിന നാമജപ യജ്ഞം നടത്തുന്നു. പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പിജി ശശികുമാര വര്‍മ നാമജപ യജ്ഞം ഉത്ഘാടനം ചെയ്തു. വിശ്വാസികള്‍ക്കൊപ്പം സുരേഷ്‌ഗോപി എംപി, രാജകുടുംബാംഗങ്ങള്‍, ഹൈന്ദവ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ നാമജപ യജ്ഞത്തിന്റെ ഭാഗമായി. കോട്ടയത്തും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാമജപ യാത്ര നടന്നു.