News Kerala

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഏറെ വേദനിപ്പിച്ചു: ശബരിമല മുന്‍ മേല്‍ശാന്തി

സന്നിധാനം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് മുന്‍ മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. പുതിയ മേല്‍ശാന്തിക്ക് ചുമതല കൈമാറിയ ശേഷം പടിയിറങ്ങുന്നതിന് മുമ്പാണ് എ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മാതൃഭൂമി ന്യൂസുമായി സംസാരിച്ചത്.