News Kerala

സിസ്റ്റർ അഭയക്കേസിൽ വൈദികർക്കെതിരെ മൊഴി നൽകി സാക്ഷി ത്രേസ്യാമ്മ

തിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിൽ ഫാദർ തോമസ് എം കോട്ടൂരിനും ഫാദർ ജോസ് പുതൃക്കയിലിനുമെതിരെ കേസിലെ സാക്ഷിയുടെ നിർണായക മൊഴി. വിചാരണ നടക്കുന്ന തിരുവനന്തപുരം സി ബി ഐ കോടതിയിലെത്തിയാണ് സാക്ഷിയായ പ്രൊഫസർ ത്രേസ്യാമ്മ മൊഴി നൽകിയത്. സിസ്റ്റർ അഭയയുടെ അധ്യാപികയായിരുന്നു ത്രേസ്യാമ്മ. ഫാദർ തോമസ് എം കോട്ടൂരിനും ജോസ് പുതൃക്കയിലിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കോടതിയിൽ മൊഴി നൽകിയതിനു ശേഷം ത്രേസ്യാമ്മ മാധ്യങ്ങളോട് പ്രതികരിച്ചു.