News Kerala

വൈദികര്‍ തിരഞ്ഞെടുപ്പില്‍ പക്ഷം നില്‍ക്കരുത്; സ്വതന്ത്ര നിലപാടെടുക്കണമെന്ന് ഇടുക്കി രൂപത

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ സ്വതന്ത്ര നിലപാടുമായി ഇടുക്കി രൂപത. വൈദികര്‍ തിരഞ്ഞെടുപ്പില്‍ ഇടപെടരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നല്‍കിയ രഹസ്യ സര്‍ക്കുലര്‍ മാതൃഭൂമി ന്യൂസിന് കിട്ടി. വൈദികരുടെ പണി ആത്മീയ പ്രവര്‍ത്തനമാണെന്നും വിശ്വാസികള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സ്വയം തീരുമാനിച്ചുകൊള്ളുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സജീവമായി ഇടപെട്ട മുന്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിലപാട് തിരുത്തിയാണ് പുതിയ ബിഷപ്പിന്റെ നിര്‍ദ്ദേശം.