News Kerala

എം ശിവശങ്കറിന് നട്ടെല്ലിന്റെ ഡിസ്‌കിന് പ്രശ്‌നമെന്ന് സ്വകാര്യ ആശുപത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ ഐസിയുവിലേക്ക് മാറ്റിയത്. ഹൃദയാരോഗ്യവും രക്തസമര്‍ദവും സാധാരണനിലയിലെന്ന് പരിശോധനകളില്‍ വ്യക്തമായി.