News Kerala

സ്വകാര്യ പ്രാക്ടീസ്; ആലപ്പുഴ മെഡിക്കല്‍കോളേജില്‍ നിന്ന് അലവന്‍സ് കൈപ്പറ്റുന്നത് 213 ഡോക്ടര്‍മാര്‍

ആലപ്പുഴ: മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടക്കം ഒരു വിഭാഗം ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തി ഏറെക്കാലമായി നോണ്‍ പ്രാക്ടീസിങ് അലവന്‍സ് കൈപ്പറ്റുന്നു. കഴിഞ്ഞ ജൂണില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയാണ് ഡോ.രാം ലാല്‍ ആര്‍.വി അടക്കം 213 ഡോക്ടര്‍മാര്‍ ഏറെക്കാലമായി ഈ ഇനത്തില്‍ പണം വാങ്ങി വരുന്നതായി വ്യക്തമാക്കുന്നത്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര ഡോക്ടര്‍ വീട്ടിലുണ്ട്.