News Kerala

സ്വകാര്യ പ്രാക്ടീസിനെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പല ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമ ലംഘനം തടയാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ആരോഗ്യമന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.