News Kerala

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അടിയന്തരയോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: മലയാള സിനിമ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അടിയന്തരയോഗം ഇന്ന് കൊച്ചിയില്‍ ചേരും. തീയറ്ററുകളെ ഒഴിവാക്കി ഓണ്‍ലൈനില്‍ സിനിമകള്‍ റിലീസ് ചെയ്യാനുള്ള നിര്‍മ്മാതാക്കളുടെ നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും.