News Kerala

അഴിമതികേസിലെ പ്രതികള്‍ക്ക് സംരക്ഷണം; സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: ഹൈക്കോടതിയെ പോലും വെല്ലുവിളിച്ച് അഴിമതിക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. ഗുരുതരമായ ക്രമക്കേടുകളാണ് ആണ് പ്രതികള്‍ക്കെതിരെ സിബിഐ കണ്ടെത്തിയിട്ടുള്ളത്. സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.