News Kerala

പാനൂർ അക്രമം: ലീഗ് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കുന്നതിന് എതിരേ പ്രതിഷേധം

പാനൂരിൽ ഇന്നലെയുണ്ടായ അക്രമ സംഭവങ്ങളിൽ പ്രതി ചേർക്കപ്പെട്ട ലീഗ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കുമ്പോൾ പ്രതിഷേധം. ലീഗ് പ്രവർത്തകർ ചൊക്ലി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രതി ചേർക്കപ്പെട്ട ലീഗ് പ്രവർത്തകരെ കൊണ്ടു പോകുന്ന വാഹനം ഉപരോധക്കാർ തടഞ്ഞു. കൊല്ലപ്പെട്ട മൻസൂറിന്റെ വിലാപ യാത്രക്ക് ശേഷം അക്രമ സംഭവങ്ങൾ പാനൂർ മേഖലയിൽ നടന്നിരുന്നു. അതിൽ 14 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരേയാണ് കേസെടുത്തിരുന്നത്. പ്രതിയാക്കപ്പെട്ട 14 ലീഗ് പ്രവർത്തകരും നിരപരാധികളാണെന്നും ഇവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് സ്റ്റേഷൻ ലീഗുകാർ ഉപരോധിച്ചത്. പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നന്നെന്നാണ് ലീഗിന്റെ ആരോപണം.

Mathrubhumi News is now available on WhatsApp. Click here to subscribe.