News Kerala

പ്രോട്ടോക്കോള്‍ ലംഘിച്ചു; അധ്യക്ഷനാകേണ്ട എംഎല്‍എയെ 'പങ്കെടുക്കുന്നയാള്‍' ആക്കി

തൊടുപുഴ: സ്വന്തം നിയോജക മണ്ഡലങ്ങളിലെ പരിപാടികളില്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്ന് പിജെ ജോസഫ് എംഎല്‍എ. എംഎല്‍എ അതൃപ്തി പരസ്യമാക്കിയതിനെത്തുടര്‍ന്ന് എംഎല്‍എ ഇല്ലാത്ത ചടങ്ങില്‍ മന്ത്രി എന്ന നിലയില്‍ പങ്കെടുക്കില്ല എന്ന് ആരോഗ്യ മന്ത്രി ശൈലജയും വ്യക്തമാക്കി. പ്രോട്ടോക്കോള്‍ പ്രകാരം അധ്യക്ഷനാകേണ്ട പിജെ ജോസഫിനെ സംഘാടകര്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് പിജെ ജോസഫിനെ പ്രകോപിപ്പിച്ചത്.