News Kerala

കടകംപള്ളിയുടെ വീട്ടിലെത്തി ചർച്ച നടത്തി LGS ഉദ്യോഗാർഥികൾ; ചർച്ചയ്ക്കിടെ പരിഹസിച്ച് മന്ത്രി

തിരുവനന്തപുരം: മന്ത്രിമാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വീട്ടിൽ നേരിട്ടെത്തി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ. സമര രംഗത്തുള്ള ഉദ്യോഗാർഥികളെ മന്ത്രി ചർച്ചയ്ക്കിടെ പരിഹസിച്ചു. റാങ്ക് ലിസ്റ്റ് പത്ത് വർഷം നീട്ടിയാലും ലയ രാജേഷിനൊന്നും നിയമനം കിട്ടില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ പരാമർശം. പ്രതികരണം ഞെട്ടിച്ചെന്ന് ലയാ രാജേഷ് പറഞ്ഞു.