News Kerala

സമരം കടുപ്പിക്കാനൊരുങ്ങി പിഎസ്‍സി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങി പിഎസ്‍സി ഉദ്യോഗാർത്ഥികൾ. ചർച്ചയിൽ സർക്കാർ നൽകിയ ഉറപ്പ് ഉത്തര‌വായി ഇന്ന് നൽകിയില്ലങ്കിൽ നാളെ മുതൽ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.