News Kerala

പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ പാപ്പര്‍ ഹര്‍ജിയില്‍ 24നു വിശദവാദം

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയില്‍ 24നു വിശദവാദം. ഹര്‍ജി സിവില്‍ കോടതിയുടെ പരിഗണനാ വിഷയമല്ലെന്ന വാദമാണ് നിക്ഷേപകരുടെ അഭിഭാഷകന്‍ ഉന്നയിച്ചത്. അതേസമയം തട്ടിപ്പില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്കെതിരെ പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.