News Kerala

പൊതുഗതാഗതം പുനഃരാരംഭിക്കുന്നത് പരിശോധനകള്‍ക്കു ശേഷം - മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കോവിഡ് സാഹചര്യം പരിശോധിച്ച് മാത്രമേ പൊതു ഗതാഗതം പുനഃസ്ഥാപിക്കൂയെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ജില്ലാ സര്‍വീസ് തുടങ്ങുന്നതടക്കം ഇത് പരിശോധിച്ചാകും. അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ആണ് കേരളത്തിന്റെ ആഗ്രഹം. ഓട്ടോറിക്ഷ-ടാക്‌സി സര്‍വീസുകളില്‍ ഒരു യാത്രക്കാരന്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.