പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്; മുൻ പ്രസിഡന്‍റ് KK അബ്രഹാം കസ്റ്റഡിയിൽ
വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്റ് കെ കെ അബ്രഹാം പോലീസ് കസ്റ്റഡിയിൽ. തട്ടിപ്പ് നടക്കുമ്പോൾ ബാങ്ക് പ്രസിഡന്റായിരുന്നു. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. പഴയ ഭരണ സമിതിയെ പ്രതികൂട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി മുൻ ഡയറക്ടർ ടി എസ് കുര്യൻ രംഗത്ത് വന്നിരുന്നു.ഇതിന് പിന്നാലെയാണ് നടപടി.