പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; ഭരണസമിതിയെ പ്രതികൂട്ടിലാക്കി വെളിപ്പെടുത്തൽ
വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ പഴയ ഭരണ സമിതിയെ പ്രതികൂട്ടിലാക്കി നിർണായക വെളിപ്പെടുത്തൽ. ഡയറക്ടർ ബോർഡ് അറിയാതെ ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ പേരിൽ കോടികളുടെ വായ്പ നൽകാൻ തന്റെ വ്യാജ ഒപ്പിട്ടെന്ന് മുൻ ഡയറക്ടർ ടി എസ് കുര്യൻ വെളിപ്പെടുത്തി. അതേസമയം വായ്പാ തട്ടിപ്പിലെ ഇരകള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പു കിട്ടിയാലെ രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍.