News Kerala

വയനാട് പുത്തുമലയില്‍ കാണാതായ ഏഴ് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

വയനാട്: വയനാട് പുത്തുമലയില്‍ കാണാതായ ഏഴ് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. നേരിയ മഴയുണ്ടെങ്കിലും തിരച്ചിലിനെ അത് ബാധിച്ചിട്ടില്ല. അതേസമയം, പുത്തുമലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പുനരധിവാസം ഒരുക്കാനുള്ള ശ്രമങ്ങള്‍ മേപ്പാടി പഞ്ചായത്ത് അധികൃതര്‍ തുടങ്ങി കഴിഞ്ഞു.