News Kerala

പുത്തുമലയില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക് സഹായവുമായി കടച്ചിക്കുന്ന് കൂട്ടായ്മ

വയനാട്: പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. മഴ പെയ്യുന്നുണ്ടെങ്കിലും തിരച്ചില്‍ തടസ്സപ്പെട്ടിട്ടില്ല. തൊട്ടടുത്ത ഗ്രാമങ്ങളിലെ ആളുകളടക്കം തിരച്ചില്‍ നടത്തുന്നവര്‍ക്ക് വിവിധ തരത്തിലുള്ള സഹായങ്ങളുമായി കൂടെയുണ്ട്. കടച്ചിക്കുന്ന് കൂട്ടായ്മ എന്ന് പേരിലുള്ള ഒരു സംഘം ആളുകളാണ് ദിവസവും ഭക്ഷണം എത്തിച്ചുകൊടുക്കുന്നത്.