News Kerala

അതിജീവനത്തിന്റെ സന്ദേശം പകര്‍ന്ന് വയനാട് പുത്തുമലയിലെ ഓണാഘോഷം

വയനാട്: അതിജീവനത്തിന്റെ സന്ദേശം പകര്‍ന്ന് വയനാട് പുത്തുമലയിലെ ഓണാഘോഷം. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട പുത്തുമല നിവാസികള്‍ ഒരുമിച്ചാണ് ഓണം ഉണ്ടത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയും ഇവര്‍ക്കൊപ്പം ചേര്‍ന്നു.