News Kerala

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി; ശിക്ഷ നടപ്പാക്കുമെന്ന് കത്ത്

വടകര: മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി. ഏഴ് സഖാകളെ വെടിവെച്ച് കൊന്ന മുഖ്യന് വേണ്ട ശിക്ഷ നടപ്പിലാക്കുമെന്ന് കത്ത്. വടകര പോലീസ് സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്. പേരാമ്പ്ര എസ്.ഐക്കും ഭീഷണി. കബനി ദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ മൂസ അയക്കുന്നതെന്ന് കത്തില്‍ പറയുന്നു.