News Kerala

തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് അനുവദിക്കാൻ നിയമഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് അനുവദിക്കാൻ നിയമഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് രോഗികൾക്കും കിടപ്പ് രോഗികൾക്കും തപാൽ വോട്ട് ചെയ്യാം. വോട്ടിങ്ങ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം 9% പലിശയോടെ പി.എഫിൽ ലയിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.